We provide specialized winterization services to safeguard your pool during the off-season, and when spring arrives, we handle the thorough opening process.

Office Address

1212, Lav Vegas, The Veg Street, USA

Phone Number

+880 123 45 67 89

+880 765 86 43 85

  • Home
  • Event Details
img

ഓരോ ആശ്രമ സന്ദർശനവും ആത്മബോധത്തിലേക്കുള്ള ദിവ്യയാത്രയാണ്!\" - സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി \"✨\"

കൊട്ടാരക്കര ശാന്തിഗിരി ആശ്രമത്തിന്റെ 12-ാം വാർഷികാഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം! \"🚩\"

വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നൽകിയ സന്ദേശം ഓരോ ഭക്തന്റെയും ഉള്ളുണർത്തുന്നതാണ്.

\"നമ്മുടെ ഉള്ളിലെ കര്‍മ്മഗതിയുടെ ഇരുട്ടിനെ അകറ്റാന്‍ പൗര്‍ണ്ണമി ദിനത്തിലെ ദീപപ്രകാശത്തിന് സാധിക്കും. ആ വെളിച്ചം നമ്മൾ വീടുകളിലേക്കും നാടിന്റെ ഇരുളടഞ്ഞ മൂലകളിലേക്കും വ്യാപിപ്പിക്കണം. ഓരോ ശാന്തിഗിരി ആശ്രമവും ഭക്തരുടെ വീടാണ്, നമ്മുടെ കുട്ടികൾക്ക് അഭിമാനത്തോടെ കൈമാറാൻ കഴിയുന്ന അനന്തരാവകാശമാണ്.\"

ആരാധനയോടെയും ധ്വജാരോഹണത്തോടെയും തുടങ്ങിയ ചടങ്ങുകളിൽ ഡോ. കെ.എൻ. വിശ്വംഭരൻ, ഡോ. കെ.എൻ. ശ്യാമപ്രസാദ് തുടങ്ങിയ പ്രമുഖരും സന്ന്യാസി ശ്രേഷ്ഠരും പങ്കുചേർന്നു. ലോകാരാധ്യനായ നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ദർശനങ്ങൾ മുറുകെപ്പിടിച്ച്, നിശബ്ദമായി പ്രകാശം പരത്തുന്ന ഒരു വലിയ സ്നേഹസമൂഹമായി നമുക്ക് മുന്നേറാം.

കൊട്ടാരക്കരയിലെ എല്ലാ ഗുരുഭക്തർക്കും വാർഷികാശംസകൾ! \"🌸\"\"🙏\"