We provide specialized winterization services to safeguard your pool during the off-season, and when spring arrives, we handle the thorough opening process.

Office Address

1212, Lav Vegas, The Veg Street, USA

Phone Number

+880 123 45 67 89

+880 765 86 43 85

  • Home
  • Event Details
img

സമര്‍പ്പണങ്ങള്‍ ഹൃദയത്തിന്റെ സാക്ഷ്യം - സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

മുട്ടം (കണിച്ചനല്ലൂര്‍) : സമര്‍പ്പണങ്ങള്‍ ഹൃദയത്തിന്റെ നേര്‍ സാക്ഷ്യങ്ങളാണെന്നും ആത്മീയതയും സമൂഹബോധവും ഒത്തുചേരുന്ന മാതൃകയാണെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.

മുട്ടം, കണിച്ചനല്ലൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കരിയ്ക്കാട്ട് ബാലകൃഷ്ണന്‍ മകന്‍ ശബരിയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച് സമര്‍പ്പിച്ച ഓഡിറ്റോറിയത്തിന്റെ സമര്‍പ്പണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സ്വാമി.

ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.ഡി. സന്തോഷ് കുമാർ ഓഡിറ്റോറിയം സമർപ്പണം നിര്‍വ്വഹിച്ചു. ചടങ്ങിൽ വിവിധ ജനപ്രതിനിധികളും സാമൂഹിക-ആത്മീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വി. തുളസീചേച്ചി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിഷ അനൂപ് ബ്ലോക്ക് മെമ്പര്‍ വിജിലകുമാരി, വാര്‍ഡ് മെമ്പര്‍ രാജാമണി, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എം. കെ വേണു കുമാർ, സി. സുധാകരക്കുറുപ്പ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഡെപ്യൂട്ടി കമ്മീഷണര്‍ ദിലീപ് , അസിസ്റ്റന്റ് കമ്മീഷണര്‍ ലളിതകുമാരി.പി , സബ് ഗ്രൂപ്പ് ഓഫീസര്‍ ഹരികുമാർ , എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് മോഹൻകുമാർ, എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്റ് രമേശൻ, യൂണിറ്റ് 1849 പ്രസിഡന്റ് ദേവരാജൻ, എ.കെ.വി.എം.എസ്. പ്രസിഡന്റ് വിശ്വനാഥൻ ആചാരി, ഉപദേശക സമിതി ജോയിന്റ് സെക്രട്ടറി പ്രതാപൻ, അനിരാജ് ആര്‍., മനീഷ് ചന്ദ്രന്‍, ഓമനക്കുട്ടന്‍ എന്നിവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി ഗാനമേളയും സമൂഹസദ്യയും സംഘടിപ്പിച്ചു. വൈകിട്ട് 4 മണി മുതൽ വിവിധ കലാപരിപാടികളും അരങ്ങേറി.

ഫോട്ടോ : മുട്ടം, കണിച്ചനല്ലൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഓഡിറ്റോറിയ സമര്‍പ്പണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്ന സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി


Deshabhimani Online Link : https://www.deshabhimani.com/district-news/-62174/-sree-krishna-swamy-temple-auditorium-opens-18061